പെരിയ കൊലപാതകകേസ് സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്തു. 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് അനന്തകൃഷ്ണനാണ് കേസന്വേഷണത്തിന്റെ ചുമതല.

പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറാന്‍ വൈകുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പൊലീസിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എന്തു കൊണ്ടാണ് അന്വേഷണം സിബിഐക്ക് നല്‍കാന്‍ ഇത്രയും വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സമയം ആവശ്യമായിരുന്നുവെങ്കില്‍ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *