ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡി കാലാവധി സിബിഐ കോടതി നീട്ടിയത്. ആവശ്യമാണെങ്കില്‍ ചിദംബരത്തിന്റെ ആരോഗ്യ പരിശോധന എയിംസില്‍ നടത്താമെന്നും കോടതി വ്യക്തമാക്കി.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചിരുന്നു. 65 ചോദ്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തോട് ചോദിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം വളരെ സാവധാനത്തിലാണ് ചിദംബരം ഉത്തരം നല്‍കിയത്. ഇത് ചോദ്യം ചെയ്യല്‍ നടപടിയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചിദംബരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും വൈദ്യ പരിശോധനയ്ക്കായി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *