ബംഗ്ലാദേശിനെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി20 ടീമില്‍ തിരിച്ചെത്തി.

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി സഞ്ജു സാംസണ്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെറും 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. 21 ബൗണ്ടറികളും 10 സിക്‌സറുകളുമടക്കം 212 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.

അതേസമയം ടെസ്റ്റിലും ട്വന്റി20യിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലെത്തും. ശിഖര്‍ ധവാനും കെ.എല്‍ രാഹുലും ഏകദിന ടീമലുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ ശ്രദ്ധേയനായി മാറിയ ശിവം ദുബെയാണ് ട്വന്റി20 ടീമിലെ പുതുമുഖം. പരിക്കേറ്റ ജസ്പ്രീത് ബൂമ്രയെയും ഹര്‍ദ്ദിക് പാണ്ഡ്യയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *