മഹാരാഷ്ട്രയില്‍ വിജയം ആഘോഷിച്ച് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ബിജെപി. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം നടത്തി.
മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും, വാദ്യ മേള ഘോഷങ്ങളോടെയുമാണ് പ്രവര്‍ത്തകര്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്.

ഞങ്ങളുടെ മുഖ്യമന്ത്രിയുടെ ഭരണം ജനഹൃദയങ്ങള്‍ കീഴടക്കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. അതിന്റെ ഫലമായാണ് അദ്ദേഹം വീണ്ടും വിജയിച്ചതെന്നും വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

288 സീറ്റില്‍ 159 സീറ്റുകളാണ് ബിജെപി നേടിയത്. നാഗ്പൂര്‍ മണ്ഡലത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ആഷിഷ് ദെശ്മുഖ് ആണ് ഫട്‌നാവിസിന് എതിരായി മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed