22 ന് ദേശീയ പണിമുടക്ക്

കൊച്ചി : പൊതുമേഖലാ ബാങ്കുകളുടെ ലയനം നിറുത്തിവയ്‌ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയും 22 ന് ദേശീയ പണിമുടക്ക് നടത്തും. ഗ്രാമീണ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നതോടെ ബാങ്കിംഗ് പരിഷ്‌കാരങ്ങൾക്ക് വേഗത വർദ്ധിച്ചു. മാന്ദ്യത്തിന്റെ മറവിൽ 10 ബാങ്കുകളെ ലയിപ്പിച്ച് നാലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ലയനങ്ങൾ ഇടപാടുകാർക്കും ജീവനക്കാർക്കും ദോഷകരമാണെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *