“കശ്മീരിൽ പോകണമെങ്കിൽ എന്നോട് പറയൂ , ഞാൻ സൗകര്യങ്ങൾ ചെയ്ത് തരാം” – പ്രധാനമന്ത്രി

പാർലി : കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ  കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .

‘ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ രാജ്യം തകരുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു , നിങ്ങൾ നോക്കൂ നമ്മുടെ രാജ്യം തകർന്നോയെന്ന് , മറ്റൊരു നേതാവ് പറഞ്ഞത് ഈ തീരുമാനത്തിലൂടെ കശ്മീർ നഷ്ടപ്പെടുമെന്നാണ് . നോക്കൂ നമുക്ക് നമ്മുടെ കശ്മീർ നഷ്ടപ്പെട്ടോ എന്ന് , നിങ്ങൾ എത്രത്തോളം തെറ്റിദ്ധാരണ രാജ്യത്ത് പടർത്താൻ ശ്രമിച്ചാലും ജനങ്ങൾ അത് തിരിച്ചറിയും .‘ – മോദി പറഞ്ഞു .

ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങളാണ് മറുപടി നൽകുക . നിങ്ങൾക്ക് വേണമെങ്കിൽ കശ്മീരിൽ പോകാം , അതിനുള്ള സൗകര്യങ്ങൾ താൻ ചെയ്തു നൽകാമെന്നും മോദി ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *