വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് വരേണ്ടത് : കെ.സുധാകരന്‍

തിരുവനന്തപുരം : വി.എസ്.അച്യുതാനന്ദനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. ‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് വരേണ്ടതെന്ന് ‘ ചോദിച്ച സുധാകരന്‍ തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു.

വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ വിവാദ പ്രസ്താവന . ആറു കോടി ഇതുവരെ ചിലവഴിച്ചു . ബാക്കി ഇനി ഒന്നര കൊല്ലത്തിനുള്ളിൽ ചിലവഴിക്കും . പത്ത് കോടി ചിലവഴിക്കാൻ മാത്രം അച്യൂതാനന്ദനിൽ നിന്ന് എന്താണ് നമുക്ക് ലഭിച്ചതെന്നും കെ.സുധാകരന്‍ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *