ഉപതെരഞ്ഞെടുപ്പ് ; 21 ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ അവധി

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മണ്ഡലങ്ങളിലെ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അന്നേ ദിവസം അവധി പ്രഖ്യാപിച്ചു. കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ് നടക്കുന്നത്.സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യമൊരുക്കാന്‍ ലേബര്‍ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്നേ ദിവസത്തെ ശമ്പളം തടയരുതെന്നുള്ള പ്രത്യേക നിര്‍ദേശമടങ്ങിയ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച നാല് മണ്ഡലങ്ങളിലെ എംഎല്‍എമ്മാര്‍ക്ക് പകരമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്തെ എംഎല്‍എ ആയിരുന്ന പി.ബി റസാക്കിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്.24നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *