തൃശ്ശൂരില്‍ 121 കിലോ സ്വര്‍ണം പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂരില്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ സ്വര്‍ണം പിടികൂടി. പരിശോധനയില്‍ 121 കിലോ സ്വര്‍ണാഭരണങ്ങളും കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും വിദേശ കറന്‍സിയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തൃശ്ശൂരിലെ ചേര്‍പ്പ്, വല്ലച്ചിറ മേഖലയിലെ സ്വര്‍ണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പിടിച്ചെടുത്തത്. 30 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. 2000 യുഎസ് ഡോളറും പിടിച്ചെടുത്തു.

ചേര്‍പ്പിലും വല്ലച്ചിറയിലും വീടുകളും ചെറിയ നിര്‍മ്മാണ ശാലകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്വര്‍ണാഭരണ നിര്‍മ്മാണം നടക്കുന്നുണ്ട്. ഇവിടെ നിന്നും സ്വര്‍ണ്ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതല്‍ ലഭിച്ച വിവരത്തിന്റെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി, കേന്ദ്ര എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞതിനാല്‍ പോലീസ് സഹായത്തോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed