ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമെന്ന് സ്റ്റാലിന്‍

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇതിന്റെ സത്യാവസ്ഥ ഡിഎംകെ പുറത്ത് കൊണ്ടു വരും. ജയലളിതയുടെ മരണത്തില്‍ നേരത്തെ സംശയം പ്രകടിപ്പിച്ച ഒ പനീര്‍ സെല്‍വം അധികാരം കിട്ടിയതിനു ശേഷം മിണ്ടാതിരിക്കുകയാണ്.അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന പളനിസ്വാമി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ജയലളിതയുടെ പേര് ഉപയോഗിക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ജയലളിതയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അപ്പോളോ ആശുപത്രിക്കാര്‍ തയ്യാറാകാത്തതും ദുരൂഹമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *