പമ്പുടമകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

തൃശൂര്‍; കയ്പമംഗലത്ത് പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് സംസ്ഥാനവ്യാപകമായി പമ്പുടകളുടെ പ്രതിഷേധം.പെട്രോള്‍ പമ്പുടമകള്‍ ഇന്ന് കരിദിനം ആചരിക്കും. സംഭവം നടന്ന തൃശ്ശൂര്‍ ജില്ലയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ അഞ്ചു മണി വരെ പ്രെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ അറിയിച്ചു.

കയ്പമംഗലത്ത് നിന്ന് കാണാതായ പമ്പ് ഉടമ മനോഹരനെ ഗുരുവായൂരില്‍ നിന്ന് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന്റെ മുന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കയ്പമംഗലം സ്വദേശി മനോഹരന്റെതാണെന്ന് കണ്ടെത്തിയത്.

മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു.  സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷന്‍ പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം പ്രതികളെ ചോദ്യം ചെയ്ത് വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *