മുന്നാക്കസമുദായത്തിനുവേണ്ടി സർക്കാർ എന്തു നന്മ ചെയ്തു ? : സുകുമാരന്‍ നായർ

കോട്ടയം: മുന്നാക്കസമുദായത്തിനുവേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍വേണ്ടിയുള്ളതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍എസ്എസ്സിനോ വേണ്ടി എന്തു നന്മയാണു ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. എന്‍എസ്എസ് ഈ ഗവണ്‍മെന്‍റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. നായര്‍സമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങള്‍ക്കും അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞു വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *