പ്രളയ പുനരധിവാസം വാഗ്ദാനം ചെയ്ത് മഞ്ജു വഞ്ചിച്ചു: ഗോത്രമഹാസഭ

കൊച്ചി: മഞ്ജു വാര്യര്‍ക്കെതിരെ പ്രതിഷേധവുമായി ഗോത്രമഹാ സഭ. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ആദിവാസി കോളനി നിവാസികള്‍ക്ക് പ്രളയ പുനരധിവാസം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ചാണ് ഗോത്ര മഹാസഭ രംഗത്തെത്തിയത്.

2018 ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്  ഗോത്ര മഹാസഭ രംഗത്തെത്തിയത്.

പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നത് മഞ്ജു വാര്യര്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. വീട് വെച്ച് നല്‍കുന്നതിന് സന്നദ്ധത അറിയിച്ച് പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിന് വേണ്ട തുടര്‍ നടപടികളൊന്നും ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നോ നടിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്നാണ് ഗോത്രമഹാസഭയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *