കശ്മീർ വിഷയം: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി:   ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു മറുപടിയുമായി ഇന്ത്യ. ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടാതിരിക്കുന്നതാണ് ഏവർക്കും നല്ലതെന്ന് ഇന്ത്യ വ്യക്തമാക്കി. നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ മഹാബലിപുരത്താണു മോദി– ഷി രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്.

‘ഷി ചിൻപിങ്ങും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിരുന്നു. കശ്മീർ വിഷയത്തിൽ ഇരുവരും ചർച്ച നടത്തിയതായും അറിഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഇതു ചൈനയ്ക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ല. അതാണ് ഏവർക്കും നല്ലത്’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *