‘പൂതന’ പരാമർശം: ജി.സുധാകരന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം:  അരൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ‘പൂതന’ പരാമർശം നടത്തിയ മന്ത്രി ജി.സുധാകരനു ക്ലീൻ ചിറ്റ് നൽകി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.

മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോർട്ട് നൽകണമെന്നു ടിക്കാറാം മ‍ീണ ആലപ്പുഴ കലക്ടറോടു നിർദേശിച്ചിരുന്നു. കലക്ടർ, എസ്പി എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചെന്നും മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി. യുഡിഎഫിന്റെയും സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെയും പരാതികൾക്കെതിരെ ജി.സുധാകരൻ കലക്ടർക്കു പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *