ആധാർ നമ്പർ റേഷൻകാർഡുമായിബന്ധിപ്പിക്കുന്നതിന് അദാലത്ത്

ആധാർ നമ്പർ റേഷൻകാർഡുമായിബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ആഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമകളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് ഒക്‌ടോബർ 10, 11, 14, 15 തീയതികളിലായി രാവിലെ 10 മണി മുതൽ 4 മണിവരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ആഫീസർ അറിയിച്ചു. തീയതിയും സ്ഥലവും ചുവടെ.

ഒക്ടോബർ 10-മണക്കാട്, കമലേശ്വരം, കല്ലാട്ടുമുക്ക്, കൊഞ്ചിറവിള(തുഞ്ചൻ സ്മാരക ഹാൾ , ആറ്റുകാൽ)

ഒക്ടോബർ 11- ആറ്റുകാർ, കാലടി , ചാല , കിളളിപ്പാലം, കുര്യാത്തി(തുഞ്ചൻ സ്മാരക ഹാൾ , ആറ്റുകാൽ)
ഒക്ടോബർ 14- പേട്ട, ചാക്ക, പാൽക്കുളങ്ങര, ശ്രീകഠേശ്വരം(എൻ.എസ്.എസ്. കരയോഗം ഹാൾ, പാൽക്കുളങ്ങര)
ഒക്ടോബർ 15- പെരുന്താന്നി, ശ്രീവരാഹം, കൈതമുക്ക്, വഞ്ചിയൂർ, കോട്ടയ്ക്കകം(എൻ.എസ്.എസ്. കരയോഗം ഹാൾ, പാൽക്കുളങ്ങര)

ഗാന്ധിജയന്തി വാരാഘോഷം; മത്സരങ്ങൾ സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ ക്വീസ്, ഉപന്യാസം, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു.എസ് നായർ പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. സ്‌കൂൾ പ്രിൻസിപ്പാൾ രാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ ന്നിവർ സംബന്ധിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

സർക്കാർ ആയുർവേദ കോളജിൽ രചനാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രോഫസർ കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ ഒമ്പതിന് 10.30 ന് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2460190

കടലിൽ പരീക്ഷണാർത്ഥം വെടിവയ്പ്പ്

ഐ.എൻ.എസ്. ദ്രോണാചാര്യ കപ്പലിൽ നിന്നും കടലിൽ പരീക്ഷണാർത്ഥം നാവികസേനഒക്ടോബർ 11, 15, 18, 22, 25, 29 നവംബർ ഒന്ന്, അഞ്ച്, എട്ട്, 15, 19, 26, ഡിസംബർ ആറ്, 10, 13, 17, 20, 24, 27, 31 എന്നീ തീയതികളിൽ വെടിവയ്പ്പു നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. ഉച്ചതിരിഞ്ഞ് 2.30 മുതൽ 5.30 വരെയും വൈകിട്ട് ആറുമുതൽ എട്ടുവരെയുമാണ് വെടിവയ്പ്പിന്റെ സമയം.

Leave a Reply

Your email address will not be published. Required fields are marked *