നാലു മണിക്കൂറിനുള്ളിൽ ആറിടത്ത് മാല മോഷണം ; മുഖ്യ പ്രതി പിടിയിൽ

കൊല്ലം ; നഗരത്തിലും പരിസരങ്ങളിലുമായി ഒരേ ദിവസം നാലു മണിക്കൂറിനുള്ളിൽ ആറിടത്ത് മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ മുഖ്യ പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി .

ഡൽഹി സ്വദേശി സത്യദേവാണ് നോയിഡയിൽ നിന്നും കേരള പോലീസിന്റെ വലയിലായത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു മാല പൊട്ടിക്കൽ . മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്. സ്‌കോർപ്പിയോ വാഹനത്തിൽ കേരളത്തിൽ എത്തിയ സംഘം തിരികെ ഡൽഹിയിൽ എത്തിയതിനു ശേഷമാണ് ഇവരെ പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *