സിന്ധ് താഴ്‌വരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ദ്രാസ്: അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകകരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. സിന്ധ് താഴ്‌വരയിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് സുരക്ഷാ സേന വധിച്ചത്. ഗുരെസ് സെക്ടറിലൂടെ കങ്കണ്‍, വാന്‍ഗട് ട്രന്‍ഘലോണ്‍ മേഖലയിലാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. സെപ്റ്റംബര്‍ 27നും ഒക്ടോബര്‍ 3നും ഇടയിലാണ് ഓപ്പറേഷന്‍ നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങളായി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമാണ് സിന്ധ് താഴ്‌വര. 6 വര്‍ഷം മുന്‍പ് 2013ലാണ് അവസാനമായി ഇവിടെ ഒരു സൈനിക നടപടി ഉണ്ടായത്. പാകിസ്ഥാന്‍ നിയന്ത്രണ രേഖ ലംഘിച്ച് ഭീകരരെ ഇന്ത്യയിലേക്ക് അയക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭീകര സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *