കെഎസ്ആര്‍ടിസി പ്രതിസന്ധി : റദ്ദാക്കിയത് 1500 സര്‍വീസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം മുടങ്ങിയത് 300-ലധികം സര്‍വീസുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ 1500-ല്‍ അധികം സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി.

അവധി ദിവസമായതിനാല്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി വേജസില്‍ എടുത്ത ഡ്രൈവര്‍മാരെ നിയമിച്ചിരുന്നില്ല. അവധി പ്രമാണിച്ച് ഇന്നും നാളെയും താത്ക്കാലിക ഡ്രൈവര്‍മാരെ എടുക്കേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ബുധനാഴ്ച ഡ്യൂട്ടിക്കെത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *