‘പൂതന’ പരാമര്‍ശം പരിശോധിക്കും: കോടിയേരി

കോന്നി: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ ജി.സുധാകരന്റെ ‘പൂതന’ പരാമര്‍ശം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് സുധാകരനോട് അന്വേഷിക്കും.

ഷാനിമോളെ താൻ പൂതനയെന്നു വിളിച്ചതായി അസത്യം പ്രചരിപ്പിക്കുകയാണെന്ന് ജി. സുധാകരൻ വ്യക്തമാക്കി. ഇതിനെതിരെ സുധാകരൻ ആലപ്പുഴ ജില്ലാ കലക്ടർക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, ലതികാ സുഭാഷ്, എം. ലിജു എന്നിവർക്കെതിരെയാണ് പരാതി. മുഖ്യ തിരഞ്ഞെടുപ്പ് ഒഫിസർക്കും പരാതി നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *