സൂക്ഷ്മപരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ എട്ടു സ്ഥാനാർത്ഥികൾ

സൂക്ഷ്മപരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ എട്ടു സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ. സി വിക്രമൻ, സ്വതന്ത്ര സ്ഥാനാർത്ഥി വിഷ്ണു എസ്. അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുളളത്. ഒക്ടോബർ മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയാകും. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും.

സ്ഥാനാർത്ഥികൾ

  • വി.കെ പ്രശാന്ത് (സി.പി.എം)
  • കെ. മോഹൻകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
  • എസ്. സുരേഷ് (ബി.ജെ.പി)
  • സുരേഷ് എസ്.എസ് (സ്വതന്ത്രൻ)
  • മുരുകൻ. എ (സ്വതന്ത്രൻ)
  • എ. മോഹനകുമാർ (സ്വതന്ത്രൻ)
  • മിത്രകുമാർ. ജി (സ്വതന്ത്രൻ)
  • നാഗരാജ് (സ്വതന്ത്രൻ)

നിർമാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 2)

വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിന്റെയും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെയും നിർമാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 2) വൈകിട്ട് 6.30ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. വേറ്റിനാട് ഊരൂട്ടുമണ്ഡപം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യ അതിഥിയാകും. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സീനത്തു ബീവി, പഞ്ചായത്ത് അംഗങ്ങൾ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ തുടങ്ങിയവർ പങ്കെടുക്കും.

ക്യാമ്പ് സിറ്റിംഗ് നടത്തി

ചിറയിൻകീഴ് താലൂക്കിൽ ജില്ലാ കളക്ടർ കെ .ഗോപാലകൃഷ്ണൻ ക്യാമ്പ് സിറ്റിംഗ് നടത്തി. 50 പരാതികൾ ലഭിച്ചു. ഇവ എത്രയും വേഗം പരിഹരിക്കാൻ  ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. പരാതികൾ തീർപ്പുകൽപ്പിക്കാൻ എടുത്ത നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ ക്ലമന്റ് ലോപസ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ ക്യാംപിലുണ്ടായിരുന്നു.

മീഡിയ മോണിട്ടറിംഗ് സെൽ പ്രവർത്തനം തുടങ്ങി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രസ്താവനകളും പ്രചാരണവും നിരീക്ഷിക്കുതിനുള്ള മീഡിയ മോണിട്ടറിംഗ് സെൽ കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. സോഷ്യൽ മീഡിയ, ഓലൈൻ മാധ്യമങ്ങൾ, അച്ചടി മാധ്യമങ്ങൾ, ടിവി ചാനലുകൾ, റേഡിയോ ചാനലുകൾ എന്നിവ ഇവിടെ നിരീക്ഷിക്കും. ഫെയ്സ്ബുക്ക്, വാട്സപ്പ് തുടങ്ങിയവയിലൂടെ വ്യക്തമായ തെളിവില്ലാത്ത ആരോപണങ്ങൾ പ്രചരിപ്പിക്കൽ, പെയ്ഡ് ന്യൂസ് എന്ന് സംശയിക്കാവുന്ന പത്രവാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ ശൈലിയിലുള്ള മറ്റ് പ്രചാരണം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട ഇലക്ഷൻ കമ്മിഷന് കൈമാറും. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിൽ കൊടുക്കുന്ന പരസ്യങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുതിനുള്ള മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *