തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ടിക്കാറാം മീണ

തിരുവനന്തപുരം : വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. തിരുവനന്തപുരം കലക്ടര്‍ തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ ഗുരുതരമായ അലംഭാവം കാട്ടുന്നുവെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റപ്പെടുത്തി. ഏകോപനമില്ലായ്മയാണു പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

തുടര്‍ച്ചയായ വീഴ്ചകള്‍ക്കു കാരണം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടു കലക്ടര്‍ കെ.ഗോപാലകൃഷ്ണനു കമ്മിഷൻ നോട്ടിസ് നല്‍കി. വൈകിട്ട് അഞ്ചിനുള്ളില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം. നോട്ടിസ് കിട്ടിയിട്ടില്ലെന്നു കലക്ടര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *