ഉണ്ണിമായ ആയി പ്രാച്ചി തെഹ്ളാന്‍: മാമാങ്കത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രം നവംബര്‍ മാസം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നായികയായ പ്രാച്ചി തെഹ്‌ളാന്‍റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രം കേരളത്തില്‍ 400ന് മുകളില്‍ തീയറ്ററുകള്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

You may missed