പ്രവാസി വ്യവസായി സി.കെ. മേനോന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വൈസ് ചെയര്‍മാനുമായ പത്മശ്രീ സി.കെ. മേനോന്‍ (72) നിര്യാതനായി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ന്യൂമോണിയയെ തുടര്‍ന്നു ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു അന്ത്യം. തൃശൂര്‍ ചേരില്‍ കൃഷ്ണ മേനോന്‍ എന്ന സി.കെ. മേനോന്‍ ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ് വ്യവസായ ശൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.

ഒരുവര്‍ഷമായി അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. എറണാകുളത്തെ ആസ്റ്റര്‍ ആശുപത്രിയിൽ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുൻപ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം റോഡ്മാര്‍ഗം തൃശൂരിലേക്ക് കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതിയോടെ പാറമേക്കാവ് ശാന്തിഘട്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *