ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കും: അമിത് ഷാ

കൊല്‍ക്കത്ത : രാജ്യത്തെമ്പാടും ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കുമെന്നും കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമെ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

ദേശീയ പൗരത്വ ബില്‍ (എന്‍ആര്‍സി) ബംഗാളില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാട് അമിത് ഷാ തള്ളി . എത്രമാത്രം തൃണമൂൽ കോൺഗ്രസ് എതിർത്താലും ബിജെപി പിന്നോട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *