പട്ടികവിഭാഗ നിയമം: സുപ്രീംകോടതി വിവാദ നിർദേശങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി : പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ കർശന  വ്യവസ്ഥകൾ ഉദാരമാക്കിയുള്ള വിവാദ നിർദേശങ്ങൾ സുപ്രീം കോടതിതന്നെ പിൻവലിച്ചു. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2018 മാർച്ച് 20ന്  പുറപ്പെടുവിച്ച വിധിയിലെ 3 നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചത്.

കഴിഞ്ഞ വർഷത്തെ വിധിയെത്തുടർന്ന് രാജ്യവ്യാപകമായി ദലിത് പ്രതിഷേധമുയർന്നിരുന്നു. വിധിയെ മറികടക്കാൻ, പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ കർശന വ്യവസ്ഥകൾ പുനഃസ്ഥാപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്റ് നിയമഭേദഗതി പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed